രജനീഷ് കുമാര്‍ എസ്.ബി.ഐ. ചെയര്‍മാന്‍

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.)യുടെ ചെയര്‍മാനായി രജനീഷ് കുമാര്‍ (59) നിയമിതനായി.

എസ്.ബി.ഐ.യുടെ ദേശീയ ബാങ്കിങ് ഗ്രൂപ്പിന്റെ ചുമതലയുള്ള മാനേജിങ് ഡയറക്ടറാണ് നിലവില്‍ അദ്ദേഹം.

നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ രജനീഷ് ചുമതലയേല്‍ക്കും.

മൂന്നു വര്‍ഷത്തേക്കാണ് നിയമനം. 1980-ല്‍ എസ്.ബി.ഐ.യില്‍ പ്രൊബേഷനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം,

എസ്.ബി.ഐ.ക്കു വേണ്ടി കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News