ആര്‍സിസിയില്‍ നിന്നും എച്ച് ഐ വി ബാധിച്ച സംഭവം: പെണ്‍കുട്ടി രക്തപരിശോധനാ നടപടികള്‍ക്കായി ചെന്നൈയില്‍

തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സയിലിക്കെ എച്ച് ഐ വി ബാധിച്ച പെണ്‍കുട്ടിയെ രക്തപരിശോധനാ നടപടികള്‍ക്കായി ചെന്നൈയില്‍ എത്തിച്ചു.

പെണ്‍കുട്ടിയുടെഎച്ച് ഐ വി ബാധ സംബന്ധിച്ച് സംസ്ഥാനത്ത് സ്ഥിരീകരണം നടത്തിയിരുന്നെങ്കിലും അന്തിമ സ്ഥീരീകരണത്തിനായാണ് ചെന്നൈയിലെ റീജിയണല്‍ ലബോറട്ടയില്‍ കൊണ്ടുവന്നത്.

അതേസമയം രോഗബാധ കണ്ടെത്താന്‍ ഇന്ന് നടത്തുന്ന പരിശോധന നിര്‍ണ്ണായകമാകും.

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ രക്താര്‍ബുദത്തിന് ചികില്‍സയിലിക്കെ എച്ച് ഐ വി ബാധിച്ച ഒന്‍പത് വയസ്സുകാരിയെ എച്ച് ഐ വി ബാധയുടെ അന്തിമസ്ഥിരീകരണത്തിനായി വൈറല്‍ ലോഡ് പരിശോധനയ്ക്കായാണ് ചെന്നൈയില്‍ എത്തിച്ചത്.

ഇവിടത്തെ പരിശോധനയില്‍ രക്തത്തിലെ എച്ച് ഐ വി വയറസ്സിന്റെ സാന്നിദ്ധ്യം എത്രത്തോളം ആണെന്ന് കണ്ടെത്താനാകും.

കൂടാതെ നേരത്തെ തിരുവനന്തപുരത്തും ബോംബെയിലും നടത്തിയ രക്തപരിശോധനകളില്‍ പിഴവുണ്ടോ എന്നതും വൈറല്‍ ലോഡ് പരിശോധനയില്‍ വ്യക്തമാകും.

ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടിയെ ചെന്നൈയിലെ റീജിയണല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്തുന്നത്.

പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പം ആര്‍ സിസി യിലെ ഡോക്ടറും ഉള്‍പ്പെടെ അഞ്ചംഗസംഘമാണ് ചെന്നൈയില്‍ എത്തിയിട്ടുള്ളത്.

പെണ്‍കുട്ടിയുടെ രക്തപരിശോധന പലഘട്ടങ്ങളിലായി റീജിയണല്‍ ലബോറട്ടറിയില്‍ നടത്തും.പരിശോധനാ ഫലം ലഭിച്ചശേഷമാകും ആര്‍ സിസി ഡോക്ടര്‍മാര്‍ കുട്ടിയുടെ ചികില്‍സയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ആര്‍ സിസി യില്‍ ചികില്‍സയിലിരിക്കെ രക്തം സ്വീകരിച്ചതിലൂടെയാണ് ഒന്‍പത് വയസ്സുകാരിക്ക് എയ്ഡ്‌സ് ബാധ വന്നത്.

പിന്നേട് ഇക്കാര്യം വിവിധ തലങ്ങളില്‍ നടത്തിയ രക്തപരിശോധനയില്‍ ആര്‍ സിസി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

അതേസമയം പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈമാസം 17 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ആര്‍ സിസി യോടും കോടതി വിശദീകരണം ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News