മോദിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ കൂട്ടക്കുരുതി; അനസ്തീസിയക്ക് പകരം നല്‍കിയത് വിഷവാതകം; 14 പേര്‍ മരിച്ചു

വാരാണസി: മോദിയുടെ മണ്ഡലമായ വാരാണസിയിലെ ആശുപത്രിയില്‍ വന്‍ ദുരന്തം. അനസ്തീസിയ മരുന്നിനു പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നു 14 പേര്‍ കൊല്ലപ്പെട്ടു.

സുന്ദര്‍ലാല്‍ ആശുപത്രിയിലാണു രാജ്യത്തെ ഞെട്ടിക്കുന്ന അനാസ്ഥ അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ കൂട്ടക്കുരുതിയില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികള്‍ മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.

അനസ്തീസിയ മരുന്നിനുപകരം നൈട്രസ് ഓക്‌സൈഡ്  ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്നു യുപി ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

ഗോരഖ്പുര്‍ കൂട്ടക്കുരുതിക്കു പിന്നാലെ ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍നിന്നു മറ്റൊരു ദാരുണ സംഭവം കൂടി.
അലഹബാദ് സ്വദേശി മെഹ്‌രാജ് അഹമ്മദ് ലങ്ക പൊലീസില്‍ ജൂണ്‍ 14നു നല്‍കിയ പരാതിയിലെ അന്വേഷണമാണു സംഭവം പുറംലോകം അറിയാന്‍ കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News