കുമ്മനത്തിന്റെ യാത്രയില്‍ അമിത്ഷായ്ക്ക് കടുത്ത നിരാശ; പിണറായിയിലെ പദയാത്രയിലടക്കം ഷാ പങ്കെടുക്കില്ല

കണ്ണൂര്‍: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന യാത്രയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും.

കുമ്മനത്തിന്‍റെ യാത്രയില്‍ ജനപങ്കാളിത്തമില്ലെന്നതും യാത്ര ജന ശ്രദ്ധയാകര്‍ഷിക്കാത്തതിലും അമിത് ഷായടക്കമുള്ള നേതാക്കള്‍ കടുത്ത നിരാശയാണ്. ഇക്കാര്യം കുമ്മനമടക്കമുള്ള സംസ്ഥാന നേതാക്കളെ ഷാ ധരിപ്പിച്ചതായാണ് സൂചന.

പിണറായിയിലെ പദയാത്ര

അതുകൊണ്ടു തന്നെ കുമ്മനത്തിന്‍റെ തുടര്‍ന്നുള്ള യാത്രയില്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലൂടെയുള്ള പദയാത്രയിലടക്കം ഷാ പങ്കെടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ യാത്ര നിരാശാജനകമായതിനാല്‍ പിണറായിയിലെ പദയാത്രയിലടക്കം പങ്കെടുക്കേണ്ടതില്ലെന്ന് ഷാ തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച മമ്പറത്തുനിന്ന് പര്യടനം തുടരുന്ന ജനരക്ഷായാത്ര പിണറായിയില്‍ എത്തുമ്പോള്‍ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാര്‍ട്ടി അറിയിച്ചിരുന്നത്. സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കുന്നത്.

ഇന്ന് വൈകുന്നേരത്തെ സമാപന പരിപാടിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ദില്ലിയിലേക്ക് പോയ ഷാ ഇന്ന് തിരിച്ചെത്തുമെന്നായിരുന്നു അറിയിപ്പ്.

യാത്ര നിരാശയായതിനാലാണ്  അമിത് ഷാ മടങ്ങി വരാത്തതെന്നാണ് വ്യക്തമാകുന്നത്.ദില്ലിയില്‍ തുടരാന്‍ മോദി ആവശ്യപ്പെട്ടതിനാലാണ് അമിത് ഷാ പദയാത്ര റദ്ദാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News