ആരാണ് ഹെഡ്‌ലി; അങ്ങനെയൊക്കെ ചോദിച്ചാല്‍ എങ്ങനാ;അവനവന്‍ കുരുക്കുന്ന കുരുക്കുകള‍ഴിച്ചെടുക്കുമ്പോള്‍ സുരേന്ദ്രന്‍ വീണ്ടും ദുരേന്ദ്രനായി

കൊച്ചി: സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷിക്കുന്നത് സുരേന്ദ്രന്റെ മണ്ടത്തരങ്ങളാണ്. ഫോട്ടോഷോപ്പുമുതലുള്ള സുരേന്ദ്രന്റെ മണ്ടത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ സുരേന്ദ്രന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടിയ സുരേന്ദ്രനാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

ആരാണ് ഹെഡ് ലി

മനോരമ ന്യൂസിലെ ചര്‍ച്ചയ്ക്കിടെ അവതാരകയുടെ ചോദ്യത്തിനുമുന്നില്‍ സുരേന്ദ്രന് കാഴ്ചക്കാരനായി. ഇസ്രത്ത് ജഹാന്‍ ഇന്ത്യയിലെ ആദ്യത്തെ ഐഎസ് തീവ്രവാദിയാണെന്നൊക്കെ ആവേശത്തോടെ വിളിച്ചു പറയുകയായിരുന്നു സുരേന്ദ്രന്‍.

ഞാനോ മോദിയോ അല്ല ഇങ്ങനെ പറഞ്ഞതെന്നും കോള്‍മാന്‍ ഹെഡ്‌ലിയാണ് പറഞ്ഞതെന്നും വലിയ വായില്‍ സുരു അടിച്ചുവിട്ടു. ഇതുകേട്ടപ്പോഴാണ് അവതാരിക ആരാണ് ഹെഡ്‌ലിയെന്നു സുരേന്ദ്രനോട് ചോദിച്ചത്.

പിന്നീടുള്ള കാഴ്ചയാണ് കാണേണ്ടത്. ഉത്തരം മുട്ടിയ സുരേന്ദ്രന്‍ ഹെഡ്‌ലി ആരാണെന്നു നിങ്ങള്‍ക്കറിയില്ലേയെന്നു അവതാരകയോട് തിരിച്ചു ചോദിച്ച് തടിയൂരാന്‍ ശ്രമിച്ചു.

പക്ഷേ അവതാരകയ്ക്ക് സുരേന്ദ്രനെ വിട്ടില്ല.. താങ്കള്‍ മഹദ് വചനമായി ഉദ്ധരിക്കുന്ന ഹെഡ്‌ലി ആരാണെന്നു പറയേണ്ടത് ചര്‍ച്ച കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരോടുള്ള നീതിയല്ലേയെന്നു അവതാരക ചോദിച്ചു.

ഇതോടെ സുരേന്ദ്രന്‍ ശരിക്കും പെട്ടു. ആരാണെന്ന് നിങ്ങള്‍ പറയൂവെന്നും ആടിനെ പട്ടിയാക്കരുതെന്നുമൊക്കെ പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലായിരുന്നു സുരേന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News