ജയിൽ ജീവിതം ദിലീപിനെ അടിമുടി മാറ്റി മറിച്ചോ ?; ജയിൽ മോചനത്തിന്‍റെ രണ്ടാം ദിനം ആലുവ എട്ടേക്കർ സെന്‍റ് ജ്യൂഡ് പളളിയിൽ കുർബാനയിൽ പങ്കു കൊണ്ട് ദിലീപ്

കൊച്ചി; ജയിൽ മോചനത്തിന്‍റെ രണ്ടാം ദിനം ദിലീപിന് പ്രർത്ഥനയുടെ ദിനം. ആദ്യ ദിനം വീടിന് പുറത്തിറങ്ങാതെ വീട്ടുകാർക്കൊപ്പം ക‍ഴിഞ്ഞ ദിലീപ്,രണ്ടാം ദിനത്തിൽ ആദ്യം പോയത് ആലുവ എട്ടേക്കർ സെന്‍റ് ജൂഡ് പുണ്യാളനെ പ്രാർത്ഥിക്കാനാണ്.

പുലർച്ചെ 6.45 മുതൽ 8 മണി വരെ ദിലീപ് പളളിയിൽ തന്നെയായിരുന്നു.പളളിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുളള തിരുസ്വരൂപത്തിൽ മെ‍ഴുകു തിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് ദിലീപ് പളളിയിൽ പ്രവേശിച്ചത്.

വികാരിയെ കണ്ട് അനുഗ്രഹവും വാങ്ങി

നൊവേനയും കുർബാനയും ക‍ഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പളളി ഓഫീസിലെത്തി വ‍ഴിപാടുകൾക്കായി പണമടച്ചു.ചടങ്ങുകൾക്ക് ശേഷം വികാരി മൈക്കിൾ ഡിസൂസയെ കണ്ട് അനുഗ്രഹവും വാങ്ങി.

രാമലീലയുടെ വിജയത്തിനും ദിലീപിന്‍റെ ജയിൽ മോചനത്തിനും നിരവധി പേർ കുർബാന ക‍ഴിപ്പിക്കാനെത്തിയിരുന്നെന്ന് വികാരി പറഞ്ഞപ്പോൾ ദിലീപ് കൈകൾ കൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു.നേർച്ചക്കഞ്ഞി ക‍ഴിച്ചതിനു ശേഷമാണ് ദിലീപ് പളളിയിൽ നിന്ന് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here