സിനിമാ സംഘടനകളുടെ തലപ്പത്തേക്കില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ്  സംഘടനകളുടെ നേതൃ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി .

നിലവില്‍ ഒരു സംഘടനയുടെയും ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഫിയോകിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘടനയുടെ ജനറല്‍ സെക്രട്ടറി എംസി ബോബിക്ക് ദിലീപ് കത്ത് അയക്കുകയായിരുന്നു.

ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നില്ല

പ്രസിഡന്റായി തന്നെ വീണ്ടും നിയോഗിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു പദവിയും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കത്തില്‍ ദിലീപ് അറിയിച്ചത്.

ഫിയോകിന്റെ അംഗമെന്ന നിലയില്‍ തന്റെ എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും സംഘടനയ്ക്കുണ്ടാകുമെന്നും ദിലീപ് കത്തില്‍ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച ദിലീപിന് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഫിയോക്ക് എക്‌സിക്യൂട്ടീവ് യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം താല്‍ക്കാലികമായി വഹിച്ചിരുന്ന ആന്റണി പെരുമ്പാവൂര്‍, തനിക്ക് പകരം വീണ്ടും ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
നടിയെ ആക്രമിച്ചകേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ദിലീപിനെ മാറ്റി പകരം ആന്റണി പെരുമ്പാവൂരിന് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News