സണ്ണി ലിയോണിനെ കാണാനെത്തിയവരെ പാര്‍ട്ടിപ്രവര്‍ത്തകരാക്കി ബിജെപി അനുകൂലികള്‍; എന്നാല്‍ പിന്നെ സണ്ണിചേച്ചിയെ ദേശീയ അധ്യക്ഷയാക്കിക്കൂടെയെന്ന് സോഷ്യല്‍ മീഡിയ

മുന്‍പും ഫോട്ടോഷോപ്പ് വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് ബിജെപി നേതൃത്വം. ജെഎന്‍യുവില്‍ തുടങ്ങി മോദിയുടെ ജര്‍മ്മനി സന്ദര്‍ശനവും കടന്ന് ഒടുവില്‍ ഇപ്പോള്‍ കുമ്മനത്തിന്റെ ജനരക്ഷയാത്രയില്‍ എത്തിയിരിക്കുകയാണ് ഫോട്ടോഷോപ്പ് വിവാദം.

ഏറ്റവും പുതിയതായി സണ്ണി ലിയോണിനെ കാണാനെത്തിയവരെ പാര്‍ട്ടിക്കാരാക്കിയിരിക്കുകയാണ് ബിജെപി അനുകൂലികള്‍. കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ജനക്കൂട്ടത്തെ ഫോട്ടോഷോപ്പിലുടെയാണ് ബിജെപി സ്വന്തമാക്കിയത്.

സണ്ണിയുടെ ആരാധകരെ ഏറ്റെടുത്തു. എന്നാല്‍ പിന്നെ സണ്ണി ലിയോണിനെ ദേശീയ അധ്യക്ഷയാക്കിക്കൂടെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

കേരളത്തില്‍ ബിജെപി നടത്തിയ ജനരക്ഷായാത്രക്ക് ആളില്ലാതായതോടെയാണ് പ്രവര്‍ത്തകര്‍ ഫോട്ടോ ഷോപ്പിങ്ങിലേക്ക് തിരിഞ്ഞത്. ഇതാദ്യമായല്ല ബിജെപി ഫോട്ടോ ഷോപ്പ് വിവാദത്തില്‍ പെടുന്നത്.

ബിജെപിയോട് അഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കന്‍ ഫെയ്‌സ്ബുക് ട്രോള്‍ പേജില്‍ പോസ്റ്റ് ചെയ്ത പടം കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെതായിരുന്നു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയും ട്രോളന്മാരും ചിത്രത്തെ വെറുടെ വിടാന്‍ ഒരുക്കമായിരുന്നില്ല.

ട്രോളന്മാര്‍ സമൂഹമാധ്യമത്തില്‍ യഥാര്‍ഥ ചിത്രത്തോടൊപ്പം അമിത് ഷായുള്ള വ്യാജ ചിത്രവും പങ്കുവച്ച് സംഗതി കൊഴുപ്പിച്ചു. ഇതാദ്യമല്ല ബിജെപി ഫോട്ടോ ഷോപ്പ് വിവാദത്തില്‍പ്പെടുന്നത്.

ബിജെപി കേരളത്തില്‍ നടത്തിയ യാത്രയില്‍ ആളില്ലാതായതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ നിന്നും പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്യുകയായിരുന്നു.

പ്രവര്‍ത്തകര്‍ സിപി ഐ എമ്മിനായി മുദ്രാവാക്യം വിളിച്ചതും വിവാദമായിരുന്നു .

ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മറുപടിയില്ലാതായിരിക്കുകയാണ് കുമ്മനത്തിനും ബിജെപി നേതൃത്വത്തിനും. യാത്ര പരാജയമായതോടെ അമിത് ഷാ യാത്രയില്‍ പങ്കെടുക്കാതെ തിരിച്ചു പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News