അമിത് ഷാ പദയാത്രയില്‍ നിന്നും പിന്മാറിയത് പിണറായിയില്‍ നടക്കാന്‍ ധൈര്യം ഇല്ലാത്തതിനാല്‍; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിണറായി വിജയന്റെ നാടായ പിണറായിയിലൂടെ നടക്കാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ് പദയാത്രയില്‍ നിന്നും പിന്മാറിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊട്ടിഘോഷിച്ച് നടത്തിയ ജനരക്ഷായാത്ര ശുഷ്‌കയാത്രയായി മാറിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്നും കോടിയേരി

കുമ്മനം രാജശേഖരനെ സിംഹമെന്ന് വിശേഷിപ്പിച്ച അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജനരക്ഷാ യാത്രയുടെ മൂന്നാം ദിനമായ ഇന്ന് മമ്പുറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുയോഗത്തിലും അമിത് ഷാ എത്തുമെന്നാണ് ബിജെപി നേരത്തെ പറഞ്ഞിരുന്നത്

എന്നാല്‍ ഇന്നുരാവിലെ അമിത് ഷാ പദയാത്രയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായി അടിയന്തര ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നതിനാലാണ് അമിത് ഷാ യാത്ര റദ്ദാക്കിയതെന്ന് കുമ്മനം രാജശേഖരന്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News