അമിത് ഷാ പിന്‍മാറിയതോടെ കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വിലാപ യാത്രയായി; രമേശ് ചെന്നിത്തലയുടെ പരിഹാസം

തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര വിലാപ യാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റദിവസം കൊണ്ട് കാറ്റ് പോയി

വലിയ കൊട്ടും കുരവയുമായാണ് അമിത് ഷാ കേരളത്തില്‍ കുമ്മനത്തിന്റെ ജാഥയില്‍ നടക്കാനിറങ്ങിയത്. കേരളത്തെ ഇളക്കി മറിക്കാന്‍ വന്ന അമിത് ഷായ്ക്ക് ഒറ്റദിവസം കൊണ്ട് കാറ്റ് പോയി.

ഇത് കേരളമാണ്. വര്‍ഗ്ഗീയത ഇളക്കിവിടാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന നൊടുക്ക് വിദ്യയൊന്നും ഇവിടെ ചിലവാകില്ല. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളാണ് കേരളത്തിലേത്.

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. തന്റെ പരിപ്പൊന്നും ഇവിടെ വേവില്ലെന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതിനാലാണ് അമിത്ഷാ പിന്‍മാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here