ട്യൂഷന് പോകാന്‍ മടി; ആറ്റിങ്ങലിലെ പതിമൂന്നുകാരി പൊലീസിനെയടക്കം വട്ടം കറക്കിയത് ഇങ്ങനെ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 13 കാരിയെ തട്ടി കൊണ്ട് പോകാന്‍ ശ്രമമെന്ന വാര്‍ത്ത തെറ്റെന്ന് പോലീസ് .ട്യൂഷന്‍ ക്ളാസില്‍ പോകാതിരിക്കാനുളള മടി കൊണ്ട് പെണ്‍കുട്ടി തന്നെ ഉണ്ടാക്കിയ കളളകഥയാണ് ഇതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി .

രക്ഷിതാക്കളുടെ പരാതി

പെണ്‍കുട്ടിയെ തട്ടികോണ്ട് പോകാന്‍ ശ്രമം ഉണ്ടായി എന്ന പരാതിയുമായി ഇന്ന് രാവിലെയാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്.ഒരു കറുത്ത ഒമനി വാനില്‍ തന്നെ തട്ടി കൊണ്ട് പോകന്‍ ശ്രമിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊ‍ഴി .

എന്നാല്‍ സംഭവം ഉണ്ടായതായി പറയുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ പോലീസിനായില്ല.

ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്ത്പ്പോ‍ഴായിരുന്നു സം‍‍ഭവത്തിന്‍റെ സത്യസ്ഥിതി പെണ്‍കുട്ടി തന്നെ പോലീസിനോട് പറഞ്ഞത്.

ട്യൂഷന്‍ ക്ളാസില്‍ ഇന്ന് ചോദ്യോത്തര വേളയായതിനാലും,ഇന്നലെ ക്ളാസില്‍ പോകാതിരുന്നതിന് കൊണ്ടും അധ്യാപകന്‍ വ‍ഴക്ക് പറയുമെന്ന ഭയം മൂലവുമാണ് തട്ടികൊണ്ട് പോകല്‍ കഥമെനഞ്ഞതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News