ആരാധകരുടെ പ്രാര്‍ത്ഥന സഫലമാകുന്നു; അനുഷ്‌കയുടെ കഴുത്തില്‍ മിന്നു കെട്ടാന്‍ പ്രഭാസ് ഒരുങ്ങുന്നു

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയുടെയും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ഏറെ നാളായി  ചര്‍ച്ചാ വിഷയമാണ്

ഇരുവരുടെയും വിവാഹ നിശ്ചയം ഡിസംബറില്‍ നടക്കുമെന്നാണ് സൂചന. താരങ്ങള്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ഏറെ നാളായി സിനിമാ ലോകത്ത് ചൂടുള്ള ചര്‍ച്ചാ വിഷയമാണ്.

ബാഹുബലി 2 റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ഇവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നാണ് പ്രതികരിച്ചത്.

ബാഹുബലി 2 നുശേഷം ഹൈദരാബാദില്‍ സഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് പ്രഭാസ്. അനുഷ്‌ക ഷെട്ടിയും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്.

2009 ല്‍ ബില്ല എന്ന ചിത്രത്തിലാണ് അനുഷ്‌കയും പ്രഭാസും ആദ്യമായി ഒരുമിച്ചത്.

പിന്നീട് മിര്‍ച്ചി, ബാഹുബലി എന്നീ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു. ബാഹുബലിയാണ് പ്രഭാസ് അനുഷ്‌ക ജോടിയെ ആരാധകര്‍ക്കു മുന്നില്‍ പ്രസിദ്ധരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News