തെരുവ് നായ ശല്യം രൂക്ഷമാകുന്നു; വടകരയില്‍ മാത്രം 30 പേര്‍ക്ക് കടി കിട്ടി

കോഴിക്കോട് : കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണം . ആക്രമണത്തിൽ കുട്ടികൾ അടക്കം 30 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നായയെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിനാൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ.

കുട്ടികള്‍ക്കും കടിയേറ്റു

രാവിലെ യോടെ ആണ് വടകര നാദാപുരം റോഡ് ,മടപ്പള്ളി ,താഴങ്ങാടി പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടായത് .

ആക്രമണത്തിൽ അംഗൻവാടിയിലേക് പോവുകയായിരുന്ന കുട്ടികൾ ഉൾപ്പെടെ 30 ഓളം പേർക്കാണ് പരിക്കേറ്റത്.

ഇവരെ വടകര ജില്ലാ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും vaaxവാക്സിൻ ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .ആരുടെയും നില ഗുരുതരമല്ല .തലയ്ക്കും കാലിനുമാണ് പരിക്കേറ്റവർ ഏറെയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here