നെഞ്ചിടിപ്പോടെ അര്‍ജന്റീന വീണ്ടുമിറങ്ങുന്നു; റഷ്യയിലെത്താന്‍ നാളെ ജയം തന്നെ വേണം

2018ലെ റഷ്യന്‍ ലോകകപ്പിന് അവസരംതേടി അര്‍ജന്റീന നിര്‍ണായക മത്സരത്തിന്. നാളെ പുലര്‍ച്ചെ പെറുവിനെതിരെ സ്വന്തം തട്ടകത്തിലാണ് അര്‍ജന്റീനയുടെ കളി.

തോറ്റാല്‍ മുന്‍ ലോകചാമ്പ്യന്‍മാരുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ഏറെക്കുറെ അവസാനിക്കും. രണ്ട് മത്സരം മാത്രം
ശേഷിക്കെ ലാറ്റിനമേരിക്കന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന.

നാല് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത. അഞ്ചാം സ്ഥാനക്കാര്‍ക്ക് ന്യൂസിലന്റുമായി പ്‌ളേ ഓഫ് കളിക്കണം. ഉറുഗ്വേയ്ക്കും വെനസ്വേലയ്ക്കുമെതിരെ തുടര്‍ച്ചയായ സമനിലകളോടെ ലോകകപ്പ് യോഗ്യത പരുങ്ങലിലായ അര്‍ജന്റീനയ്ക്ക് ഇക്കുറി പരുക്കും തിരിച്ചടിയാവുകയാണ്.

ഇക്വഡോറുമായിട്ടാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം

കാറപകടത്തില്‍ പരുക്കേറ്റ ഫോര്‍വേഡ് സെര്‍ജിയോ അഗ്യൂറോ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനില്ല. യുവന്റ്‌സിന്റെ സൂപ്പര്‍ താരം ഹിഗ്വയിനും ടീമിനുപുറത്താണ്.

ഹിഗ്വയിന് പകരമായി ഇന്റര്‍ മിലാന്‍ താരം ഐകാര്‍ഡിയാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. യുവന്റസില്‍ ഹിഗ്വയിന്റെ സഹ താരമായ ഡിബാല മെസിയോടപ്പം ആക്രമണം നയിക്കും.

ടീമിലെത്തിയ സര്‍പ്രൈസ് താരം അറ്റ്‌ലാന്റയുടെ പാപ്പു ഗോമസും നാളെ കളിച്ചേക്കും.
ലാറ്റിനമേരിക്കന്‍ യോഗ്യതാചരിത്രത്തില്‍ ഇതിനുമുമ്പ് മൂന്നുതവണ അര്‍ജന്റീനയും പെറുവും നിര്‍ണായകമത്സരത്തില്‍ ഏറ്റുമുട്ടിയുണ്ട്.

ഇതില്‍ ഒരുതവണ പെറു അര്‍ജന്റീനയുടെ വഴിയടച്ചു. 1969ല്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പെറു ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അര്‍ജന്റീന പുറത്തായിയിരുന്നു.

1985ലും 2010ലും അര്‍ജന്റീനയ്ക്കായിരുന്നു ലോകകപ്പ് യോഗ്യത.

ചൊവ്വാഴ്ച ഇക്വഡോറുമായി അവരുടെ തട്ടകത്തിലാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News