മഹാരാഷ്ട്രയില്‍ ദസറയ്ക്കിടെ സംഘര്‍ഷമുണ്ടാക്കിയ 70 VHP ക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കേരളത്തില്‍ ജനരക്ഷാ മാര്‍ച്ച് നടത്തുന്നവര്‍ ഇതും കാണണം

മുംബൈ; കേരളത്തില്‍ സമാധാനമുണ്ടാക്കാനെന്ന പേരില്‍ BJP ക്കാര്‍ ജനരക്ഷാ യാത്ര നടത്തുമ്പോള്‍ മഹാരാഷ്ട്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സധൈര്യം അക്രമം നടത്തുന്നു.

ദസറ ആഘോഷത്തിനിടെ വെടിവെച്ചതിനും വര്‍ഗ്ഗീയ മുദ്രാവാക്യം വിളിച്ചതിനും 70 VHP പ്രവര്‍ത്തകര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് FIR രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായത്. എന്നാല്‍ ഇതുവരെയും ഒരാളെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ദസറ ആഘോഷത്തിനിടെ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം ഒരു സംഘം ആളുകള്‍ വെടിവെയ്ക്കുന്നതും പ്രകോപനപരമായ വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

പ്രദേശത്തെ ആളുകളെ VHP ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here