നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് ആശുപത്രി ഉടമകള്‍; പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നെ‍ഴ്സുമാരുടെ ശമ്പള വര്‍ദ്ധന സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം അംഗീകരിക്കുകയില്ലെന്ന് സ്വകാര്യ ആശുപത്രിമാനേജ്മെന്‍റുകള്‍.

തീരുമാനത്തിലെ എതിര്‍പ്പ് വ്യക്തമാക്കി മിനിമം വേതന സമിതിയ്ക്ക് മാനേജ്മെന്‍റ് അസോസിയേഷന്‍ കത്ത് നല്‍കി. നിലവിലുള്ള ശമ്പ‍ളത്തിന്‍റെ 25 ശതമാനം വര്‍ദ്ധനവ് മാത്രമേ നെ‍ഴ്സുമാര്‍ക്ക് നല്‍കാനാകൂവെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.

അതേസമയം സ്വകാര്യ ആശുപത്രിയിലെ നെ‍ഴ്സിംഗ് ഇതര സ്റ്റാഫുകളുടെ ശമ്പള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയുള്ള പ്രൊപ്പോസല്‍ വിവിധ ട്രേയ്ഡ് യൂണിയനുകള്‍ മിനിമം വേതന സമിതിക്ക് കൈമാറി.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നെ‍ഴ്സുമാരുടെ വേതന വര്‍ദ്ധന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എല്ലാ മേഖലയിലുള്ളവരുടെയും സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു.

അന്ന് എതിര്‍ത്തില്ല

അന്നത്തെ യോഗത്തില്‍ ശമ്പള പരിഷ്കരണത്തെ എതിര്‍ക്കാത്ത സ്വകാര്യ ആശുപത്രി മാനേജ്മെന്‍റാണ് ഇപ്പോള്‍ എതിര്‍ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് മാനേജ്മെന്‍റുകള്‍
വ്യക്തമാക്കുന്നത്. ഇക്കാര്യം വിശദമാക്കി മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ മിനിമം വേതന സമിതിക്ക് കത്ത് നല്‍കുകയായിരുന്നു.

നെ‍ഴ്സ്മാര്‍ക്ക് നിലവില്‍ നല്‍കുന്ന ശമ്പളത്തിന്‍റെ 25 ശതമാനം വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ സന്നദ്ധരാണെന്നും ഇവര്‍ നല്‍കിയ കത്തില്‍ പറയുന്നുണ്ട്.മാനേജ്മെന്‍റിന്‍റെ അന്തിമതീരുമാനം കൈക്കൊള്ളാനായി ഈ ആ‍ഴ്ച യോഗം ചേരുമെന്നും മാനേജ്മെന്‍റ് അസോസിയേഷന്‍ അറിയിച്ചു.

അതേസമയം നെ‍ഴ്സുമാരുടെ ശമ്പള വര്‍ദ്ധന സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ
തീരുമാനം നടപ്പാക്കാന്‍ മാനേജ് മെന്‍റുകള്‍ തയ്യാറാകണമെന്ന് നെ‍ഴ്സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ മിനിമം വേതന സമിതിയോഗത്തില്‍ ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന നെ‍ഴ്സ്മാര്‍ക്കെതിരെയും സമരം ചെയ്തവര്‍ക്കെതിരെയും മാനേജ്മെന്‍റുകള്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.

സ്വകാര്യ ആശുപത്രികളിലെ നെ‍ഴ്സിംഗ് ഇതര സ്റ്റാഫുകളുടെ വേതന വര്‍ദ്ധനവ് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ മിനിമം വേതന സമിതിക്ക് വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കൈമാറിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ 19 ന് ചേരുന്ന സമിതി യോഗം ചര്‍ച്ച ചെയ്യും. നെ‍ഴ്സുമാരുടെ ശമ്പള വിഷയത്തില്‍ മാനേജ്മെന്‍റിന്‍റെ
അന്തിമനിലപാട് അറിഞ്ഞശേഷമായിരിക്കും മിനിമം വേതന സമിതി തീരുമാനമെടുക്കുക.

ഇതിനിടെ സര്‍ക്കാര്‍ എത്രയും വേഗം തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് INA യുടെ നേതൃത്വത്തില്‍ തൊ‍ഴില്‍
ഭവനുമുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News