മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി

ദില്ലി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹര്‍ജിയിലാണ് കോടതി വിധി

മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

എല്ലാവരും ദേശീയ ഗാനത്തെയും പതാകയെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മദ്രസ്സകളിലും ദേശീയഗാനം ആലപിക്കണമെന്നും ദേശീയപതാക ഉയര്‍ത്തണമെന്നും കാണിച്ച് മുഖ്യമന്ത്രി യോഗി അദിത്യനാഥ് മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News