ദില്ലിയിലെ ഉന്നത പൊലീസുദ്യോഗസ്ഥന്‍റെ കസേരയില്‍ ആള്‍ദൈവം രാധേമാ.; വിവാദമായപ്പോള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ മറുപടി ഇങ്ങനെ

വിവാദ ആള്‍ദൈവം രാധേമായെ സ്വന്തം കസേരയിലിരുത്തി സ്വീകരിച്ച ദില്ലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പുലിവാല് പിടിച്ചു. ദില്ലി SHO ആയ വിവേക് വിഹാര്‍ ആണ് രാധേമായെ കസേരയിലിരുത്തി സല്‍ക്കരിച്ചത്.

രാധേമായുടെ അടുത്ത് ബഹുമാനത്തോടെ കൈകൂപ്പി നില്‍ക്കുന്ന ഓഫീസറുടെ ചിത്രം കൂടി പുറത്തായതോടെ വിവാദം ചൂടുപിടിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍റെ മറുപടിയായിരുന്നു രസകരം.

മറുപടി ഇങ്ങനെ

താന്‍ രാധേമായോട് എ‍ഴുന്നേറ്റുപോകാന്‍ പറയുന്നതിന്‍റെ ചിത്രമാണ് പുറത്തുവന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. കുറച്ചു സമയം മാത്രമേ അവര്‍ തന്‍റെ കസേരയില്‍ ഇരുന്നുള്ളൂ.

ഉടന്‍ താന്‍ അവരോട് എ‍ഴുന്നേറ്റു പോകാന്‍ പറഞ്ഞുവെന്നുമാണ് ഇയാളുടെ വിശദീകരണം. നിരവധി കേസുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായിരിക്കുന്ന സന്യാസിനിയാണ് രാധേമാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News