മദ്യലഹരിയില്‍ എഎസ്ഐ ഡ്രൈവറായി; കോട്ടയത്തെ സ്കൂള്‍ കുട്ടികളുടെ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു; നാലുകാലില്‍ ഇ‍ഴയുന്ന വീഡിയോ വൈറല്‍

കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ചു. ചങ്ങനാശ്ശേരി പാലാത്ര ളായിക്കാട് ബൈപാസ് റോഡിൽ ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് യൂണിറ്റിലെ എഎസ്ഐ വി. സുരേഷ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരുക്കില്ല. എഎസ്ഐ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ
ബഹളമുണ്ടാക്കിയതിനെ തുടർന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുരേഷിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. സുരേഷിനെ സസ്‌പെന്‍റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News