രണ്ടില രണ്ട് വഴിക്കോ; മാണിയുടെ കല്‍പ്പനകളെ തള്ളി പി ജെ ജോസഫ് യുഡിഎഫിന്റെ സമരപന്തലില്‍

തൊടുപുഴ: കെ എം മാണിയുടെ വാക്കുകളെ തള്ളി കേരള കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ് യു ഡി എഫിന്റെ സമരപ്പന്തലിലെത്തി പ്രസംഗിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകള്‍ സമരത്തിലാണ് കേരള കോണ്‍ഗ്രസ്എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് പങ്കെടുത്തത്.

തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചു.

അതേസമയം, സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ചരല്‍കുന്ന് യോഗത്തിലെ തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് യുഡിഎഫ് ഉയര്‍ത്തുന്നതെന്നും നിയമസഭയില്‍ ഒരേ നിലപാട് സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here