
മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ വീണ്ടും തകര്‍ച്ചയില്‍. സെന്‍സെക്‌സ് 79.68 പോയന്റ് നഷ്ടത്തില്‍ 31592.03ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയും നഷ്ടത്തില്‍
നിഫ്റ്റിയാകട്ടെ 26.20 പോയന്റ് താഴ്ന്ന് 9888.70ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1500 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എന്‍ടിപിസി, കോള്‍ ഇന്ത്യ, സിപ്ല, റിലയന്‍സ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, തുടങ്ങിയവ നേട്ടത്തിലും ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here