ആധാര്‍ കാര്‍ഡ് മൊബൈലിലാക്കി കൊണ്ട് നടക്കാനൊരു ആപ്പ്

ദില്ലി: രാജ്യത്ത് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. സുപ്രിം കോടതി അന്തിമ വിധി പ്രസ്താവിക്കാനിരിക്കെയാണെങ്കിലും കേന്ദ്രം പല കാര്യങ്ങള്‍ക്കും ഇതിനകം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എം ആധാര്‍ ആപ്പ്

ആ സാഹചര്യത്തിലാണ് UIDAI ആധാര്‍ കാര്‍ഡ് മൊബൈലില്‍ കൊണ്ട് നടക്കാനുള്ള ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്‌കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കുന്ന എം ആധാര്‍ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 3.0 വേര്‍ഷന്‍ മുതലുളള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News