വിദ്യാര്‍ത്ഥികള്‍ക്കായി അറ്റെന്‍ഡന്‍സ് അറിയാന്‍ ഒരു ആപ്ലിക്കേഷന്‍

ദില്ലി: അനിരുദ്ധ് ഗോയല്‍ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ്.

കാലങ്ങളായി വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഒരു പരിഹാരമായേക്കും. ആവശ്യത്തിന് ഹാജറില്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ അനിരുദ്ധ് നേരിടേണ്ടി വന്നിട്ടുണ്ട്.

അങ്ങനെയാണ് തന്നെപ്പോലെ നീണ്ട അവധിയെടുക്കുന്ന കുട്ടികള്‍ക്കു സഹായകമായി ഒരു ആപ്ലിക്കേഷന്റെ കണ്ടുപിടിത്തത്തിലേക്ക് എത്തിയത്.

ആപ്പിനെക്കുറിച്ച് അനിരുദ്ധ് പറയുന്നതിങ്ങനെ നിങ്ങളുടെ നിലവിലെ ഹാജറും, നിങ്ങള്‍ക്ക് ഇനി വേണ്ട ഹാജറും എത്രയെന്ന് ആദ്യം ആപ്ലിക്കേഷനില്‍ ഇന്‍പുട്ട് ചെയ്യണം.

അറ്റെന്‍ഡക്സ് എന്നാണ്  ആപ്ലിക്കേഷന്റെ പേര്

ആ വിവരങ്ങള്‍ ഉപയോഗിച്ച് ഇനി എത്ര ദിവസം നിങ്ങള്‍ ക്ലാസില്‍ പോകേണ്ടതുണ്ട്, എത്ര ദിവസം നിങ്ങള്‍ക്ക് അവധിയെടുക്കാം തുടങ്ങിയ വിവരങ്ങള്‍ എല്ലാം പറഞ്ഞു തരും.’

അറ്റെന്‍ഡക്സ് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്.

അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും അനുമതി ആവശ്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ സംബന്ധിച്ച് വിവരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭ്യമാക്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനാണിത്.

സ്‌കൂളും, ട്യൂഷന്‍ ക്ലാസുമൊക്കെയായി സമയം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും വൈകുന്നേരങ്ങളും രാത്രികളുമെല്ലാം കഷ്ട്ടപ്പെട്ടാണ് അനിരുദ്ധ് ഈ ആപ്പിനായി നിര്‍മ്മിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here