
ദില്ലി; ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹ്യൂണ്ടായ്‌യുടെ മുന്നേറ്റം. പുതുതായി വിപണിയില്‍ അവതരിപ്പിച്ച വെര്‍ണ തരംഗം തീര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഞെട്ടിക്കുന്ന ബുക്കിംഗ്
വെര്‍ണയുടെ ബുക്കിംഗ് ഞെട്ടിക്കുന്നതാണെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ വിപണിയില്‍ അവതരിക്കപ്പെട്ട് 40 ദിവസത്തിനകം 15,000 ബുക്കിംഗുകളാണ് ലഭിച്ചതെന്നാണ് കമ്പനിയുടെ അവകാശവാദം.
കാറിന്റെ വിവരങ്ങളറിയാനായി 1.24 ലക്ഷം പേര്‍ ബന്ധപ്പെട്ടെന്നും ഹ്യൂണ്ടായ് അധികൃതര്‍ വ്യക്തമാക്കുന്നു. ഹ്യൂണ്ടായ് യുടെ അഞ്ചാം തലമുറയില്‍ പെട്ട വെര്‍നയാണ് വിപണയില്‍ വന്‍ ചലമുണ്ടാക്കിയിരിക്കുന്നത്.
വിലയും മെച്ചം
സുരക്ഷയുടെ കാര്യത്തിലെ മെച്ചമാണ് കാറിന് വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിപ്പിക്കുന്നത്. ഹൈസ്‌ട്രെങ്ത് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെ2 പ്ലാറ്റ്‌ഫോമിലാണ് വെര്‍നയുടെ നിര്‍മ്മാണം.
16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് വെര്‍നയുടെ സവിശേഷതകളിലൊന്ന്. 1.6 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ എഞ്ചിനുകളാണുള്ളത്. ഡല്‍ഹി ഷോറൂമില്‍ 7.99 ലക്ഷം രൂപയാണ് വില.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here