മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തളളിയിട്ടു; സംഭവം തൃപ്പുണിത്തുറയില്‍

കൊച്ചി: തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ വീട്ടിലെ കിണറ്റില്‍ തള്ളിയിട്ടത്. മദ്യപിക്കാനായി നിത്യാനന്ദന്‍ പണം ചോദിച്ചെങ്കിലും പുഷ്പ പണം നല്‍കാന്‍ തയ്യാറായില്ല.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

തുടര്‍ന്നായിരുന്നു നിത്യാനന്ദന്‍ പുഷ്പയെ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് തളളിയിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

ലോട്ടറി വിറ്റാണ് പുഷ്പ കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ മദ്യപാനിയായ നിത്യാനന്ദന്‍ പണം ചോദിച്ച് പുഷ്പയുമായി നിത്യവും വഴക്കിടാറുണ്ടായിരുന്നു.

കഷ്ടപെട്ടുണ്ടാക്കുന്ന പണം മദ്യപിക്കാന്‍ നല്‍കില്ലെന്നു പറഞ്ഞതോടെ നിത്യാനന്ദന്‍ പ്രകോപിതനാവുകയായിരുന്നു. പത്ത് രൂപയെ ചൊല്ലയാണ് ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പുഷ്പയെ രക്ഷപ്പെടുത്തി.

തലയ്ക്കു സാരമായി പരിക്കേറ്റ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പണവും സ്വര്‍ണ മാലയും നഷ്ടപെട്ടതായി പുഷ്പയുടെ ബന്ധുക്കള്‍ നിത്യാനന്ദനെതിരേ പരാതി നല്‍കിയിട്ടുണ്ട്.

നിത്യാനന്ദയെ കസ്റ്റഡിയിലെടുത്തതായി തൃപ്പൂണിത്തറ പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News