ഫിഫയുടെ ‘പണി’; ആരാധകര്‍ നെട്ടോട്ടത്തില്‍

കൊച്ചി: ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ടിക്കറ്റിനായി നെട്ടോട്ടത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. കലൂര്‍ സ്റ്റേഡിയത്തില്‍ ഉച്ചയോടെ ടിക്കറ്റ് വില്‍പന അവസാനിപ്പിച്ചത് കായിക പ്രേമികളെ നിരാശയിലാക്കി. മുഴുവന്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പൂര്‍ണമായും ഫിഫയുടെ നിയന്ത്രണത്തിലാണ്.

ഇത് ഉടന്‍ തന്നെ വിറ്റ് തീര്‍ന്നു

ഇന്ന് ആകെ വില്‍പ്പനക്കെത്തിയത് 179 ടിക്കറ്റാണ്. ഇത് ഉടന്‍ തന്നെ വിറ്റ് തീര്‍ന്നു. ഇനി എപ്പോള്‍ വില്‍പന ആരംഭിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവും ഇല്ല.

വെള്ളിയാഴ്ച വൈകീട്ട് വരെ സ്റ്റേഡിയത്തില്‍ വില്‍പന ഉണ്ടായിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്. കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാല്‍ ദൂരദേശത്ത് നിന്നു പോലും ടിക്കറ്റ് അന്വേഷിച്ച് എത്തുന്നവര്‍ നിരവധിയാണ്.

ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന പ്രവൃത്തി മാത്രമാണ് ഇപ്പോള്‍ കൗണ്ടറുകളില്‍ നടക്കുന്നത്. ടിക്കറ്റുകളുടെ എണ്ണത്തില്‍ ഫിഫ കുറവ് വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News