ഇന്നു കിക്കോഫ്; ഫിഫാ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ആരഭിക്കുന്നു

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനും തയാറെടുപ്പുകള്‍ക്കും ശേഷം കൗമാര ഫുട്ബോള്‍ ലോകകപ്പില്‍ ഇന്നു പന്തുരുളും.

ഫുട്‌ബോള്‍ ലോക കപ്പ് മത്സരങ്ങള്‍ റ്റിവിയില്‍ മാത്രം കണ്ട് ശീലിച്ച കളി ആരാധകര്‍ അകെ ആവശത്തിലാണ്. വൈകിട്ട് അഞ്ചു മണിക്ക് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊളംബിയയും ഘാനയും തമ്മിലുള്ള മത്സരത്തോടെയാണ് കളി ആരംഭിക്കുക.

ആതിഥേയരായ ഇന്ത്യയും ഇന്നിറങ്ങും

അതേ സമയം നവി മുംബൈയില്‍ ന്യൂസിലന്‍ഡും തുര്‍ക്കിയും ഏറ്റുമുട്ടും. അണ്ടര്‍ 17 ലോകകപ്പിലെ ആതിഥേയരായ ഇന്ത്യയും ഇന്നിറങ്ങും.

ന്യൂഡല്‍ഹിയില്‍ എട്ടു മണിക്കു നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പരാഗ്വായ് മാലിയെ നേരിടും.

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. കൂടെയുള്ളത് രണ്ട് തവണ ചാംപ്യന്‍മാരായ ഘാന, അമേരിക്ക, കൊളംബിയ എന്നിവര്‍.

17-ാമത് അണ്ടര്‍ 17ഫുട്ബോള്‍ ലോകകപ്പിന് 2013 ഡിസംബറിലാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. കൊച്ചി ഉള്‍പ്പടെ ആറു വേദികള്‍ ലോകകപ്പിനായി ഒരുക്കി.

ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ഗോവ എന്നിവയാണ് മറ്റ് അഞ്ചു വേദികള്‍.

ഒക്ടോബര്‍ 28-ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here