ക്രമസമാധാനഭദ്രതയില്‍ കേരളം രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം; രക്തംപുരണ്ട കൈകളുമായി കേരളത്തിനെതിരെ രാജ്യവ്യാപകമായി കള്ളക്കഥ പ്രചരിപ്പിക്കുന്ന അമിത് ഷായും യോഗി ആദിത്യനാഥും മറച്ചുവയ്ക്കുന്നത് കേരളത്തിന്റെ ഭദ്രമായ ക്രമസമാധാനനില.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ പുതിയ രേഖകള്‍പ്രകാരം കേരളത്തില്‍ സുസജ്ജവും കാര്യക്ഷമവുമായ പൊലീസ് സംവിധാനം.

യുപിയടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതത്തിന്റെയും ജാതിയുടെയും ഭക്ഷണത്തിന്റെയുംപേരില്‍ ജനങ്ങളെ തല്ലിയും ചുട്ടും കൊല്ലുമ്പോള്‍ കേരളത്തില്‍ അത്തരം സംഭവം കേട്ടുകേള്‍വിയില്ല. എല്ലാവിഭാഗങ്ങള്‍ക്കും പക്ഷപാതിത്വമില്ലാതെ നീതി ഉറപ്പാക്കുന്നു.

 മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് ഒന്നിലേറെ തവണ

ഇതിനാലാണ് ക്രമസമാധാനപാലനത്തിന് രാജ്യത്തെ മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് ഒന്നിലേറെ തവണ ലഭിച്ചത്.

കേരളത്തില്‍ ഐപിസി ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ 77 ശതമാനവും കുറ്റം തെളിയിക്കുന്നവയാണെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്ത് തെളിയിക്കുന്ന കുറ്റങ്ങളുടെ ദേശീയ ശരാശരി 45 ശതമാനമാണ്.

സിബിഐയുടെ പുതിയ റിപ്പോര്‍ട്ടുപ്രകാരം അവര്‍ ഒരുകൊല്ലം പൂര്‍ത്തിയാക്കിയ ആകെ കേസ് 1006 എണ്ണമാണ്. അതില്‍ത്തന്നെ 635 കേസിലാണ് ശിക്ഷിച്ചത്.

അതായത് ഏകദേശം 63 ശതമാനം കേസുകളിലേ അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്തെ കൂടുതല്‍ കണ്‍വിക്ഷന്‍ റേറ്റുള്ള പൊലീസാണ് കേരളത്തിലേത്.

ഇന്ത്യ ടുഡെ രണ്ട് തവണ കേരളത്തെ മികച്ച ക്രമസമാധാന സംസ്ഥാനമായി തെരഞ്ഞെടുത്തു.

എല്ലാ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില ഔദ്യോഗികമായി വിശകലനംചെയ്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം ക്രൈംകേസുകള്‍, കൊലപാതകം, ബലാത്സംഗം, കലാപം തുടങ്ങിയവയുടെ കാര്യത്തില്‍ യുപിക്കാണ് ഒന്നാംസ്ഥാനം. ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും തൊട്ടുപിറകിലുണ്ട്.

കേരളത്തിന്റെ സ്ഥാനം ബഹുദൂരം പിന്നിലാണ്. കേരളത്തില്‍ 4,51506 കേസുകളാണെങ്കില്‍ യുപിയില്‍ 34,86,568 കേസ് രജിസ്റ്റര്‍ ചെയ്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏത് ചെറിയ സംഭവവും പൊലീസ് സ്റ്റേഷനില്‍ പരാതിയായെത്തും.

ഈ പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കേരളം മുന്നിലാണ്. കേരളത്തില്‍ 334 കൊലപാതകം നടന്നപ്പോള്‍ യുപിയില്‍ 4732, മധ്യപ്രദേശില്‍ 2339, രാജസ്ഥാനില്‍ 1456, ഗുജറാത്തില്‍ 1150 എന്നിങ്ങനെയാണ് കൊലപാതകക്കണക്ക്.

ബാലാത്സംഗ കേസുകളുടെ കാര്യത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റെക്കോഡ്. മധ്യപ്രദേശ് 4391, രാജസ്ഥാനില്‍ 3644, യുപിയില്‍ 3015 എന്നിങ്ങനെയാണ് കണക്ക്.

എന്നാല്‍, കേരളത്തിലിത് 1256 ആണ്. യുപിയില്‍ 11, 999 തട്ടിക്കൊണ്ടുപോകലും ഗുജറാത്തില്‍ 2108ഉം കേസുണ്ട്. കേരളത്തില്‍ 271മാത്രം. ജാതികലാപത്തിന്റെ കാര്യത്തില്‍ കേരളം പൂജ്യമാണ്.

യുപിയില്‍ 724 ജാതി കലാപം നടന്നപ്പോള്‍ മഹാരാഷ്ട്രയില്‍ 204 ഉം ഗുജറാത്തില്‍ 141ഉം ജാതി കലാപങ്ങള്‍ നടന്നു.

യുപിയില്‍ 752 ഉം ഗുജറാത്തില്‍ 126ഉം കര്‍ഷക കലാപം നടന്നപ്പോള്‍ കേരളത്തില്‍ ഒരു കര്‍ഷക കലാപവും നടന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News