പൊതു ജനത്തെ പറ്റിച്ച് എത്രനാള്‍ മുന്നോട്ടുപോകും; പ്രധാന മന്ത്രിയോട് രാജ് താക്കറെ

മുംബൈ:പ്രധാന മന്ത്രി നരേന്ദ്ര മോദി പൊതു ജനത്തെ പറ്റിച്ച് എത്രനാള്‍ മുന്നോട്ടുപോകുമെന്ന് നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ.

നുണകള്‍ കേട്ട് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മൂന്നുവര്‍ഷം കൊണ്ട് രാജ്യത്ത് വികസനം എന്നത് നാമമാത്രമായതായും താക്കറെ പറഞ്ഞു.

സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും താക്കറെ വിമര്‍ശിച്ചു. രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയതൊക്കെയും വെറും വാഗ്ദാനങ്ങളായിരുന്നുവെന്ന് അമിത് ഷാ പറയുന്നു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത് അച്ചേ ദിന്‍ എന്നത് തൊണ്ടയില്‍ കുടുങ്ങിയ എല്ലിന്‍ കഷണം പോലെയാണെന്നാണെന്നും രാജ് താക്കറെ പരിഹസിച്ചു.

എല്ലാമേഖലയിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel