ഹണി പ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല ; നുണ പരിശോധനക്ക് വിധേയയാക്കും

ജയിലില്‍ ബലാത്സംഗ കേസില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന.

കോടതിയുടെ അനുമതി തേടും

 
ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടും.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പഞ്ച്കുളയിലുണ്ടായ കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്.

എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 27 ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയത്.
ഡേരാ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതും, ഡേരാ വാഹനം കത്തിച്ചതും, ഡേരാ ഗുണ്ടകള്‍ക്ക് ലഭിച്ച അഞ്ച് കോടി രൂപയുടെ ഉറവിടവും,

ഒളിവില്‍ കഴിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന അന്തര്‍ദേശീയ സിം കാര്‍ഡ് എവിടുന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഹണിപ്രീത് തയാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News