കര്‍ണ്ണാടകയില്‍ വാഹന അപകടം; നാല് മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ രാമനാഗരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ നാല് മലയാളികള്‍ കൊല്ലപ്പെട്ടു.

ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.

അമിതവേഗതയാണ് അപകടത്തിന് കാരണം

ബംഗളൂരു മൈസൂര്‍ ദേശീയ പാതയില്‍ രാമനാഗരയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് പോയ ട്രക്ക് എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.

ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ പെട്ട നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here