രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരള-ജാര്‍ഖണ്ഡ് മത്സരം ഇന്ന് മുതല്‍

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരളം- ജാര്‍ഖണ്ഡ് ചതുര്‍ദിന മത്സരം ഇന്ന് മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.

 പ്രവേശനം സൗജന്യമായിരിക്കും

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിന് കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഈ മാസം 9 വരെയാണ് മത്സരം.

ഡേവ് വാറ്റ്മോര്‍ കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചായി വന്നതിന് ശേഷം നടക്കുന്ന ആദ്യ രഞ്ജി സീസണാണിത്. ക്യാപ്റ്റന്‍ സച്ചിന്‍ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം എന്നിവര്‍ കളിക്കുന്നുണ്ട്

വരുണ്‍ ആരോണിന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡ് ടീമില്‍ ഐപില്‍ കളിക്കുന്ന സൗരഭ് തിവാരി, ഇഷാന്‍ കിഷന്‍, ഇഷാങ്ക് ജഗ്ഗി, ജസ്‌കരണ്‍ സിങ്ങ് എന്നീ പ്രമുഖരും കളിക്കുന്നുണ്ട്.

രാജീവ്കുമാറാണ് ജാര്‍ഖണ്ഡിന്റെ കോച്ച്.ജാര്‍ഖണ്ഡിനെതിരെയുള്ള മത്സരത്തിന് പുറമെ, കേരളം രാജസ്ഥാനെയും സൗരാഷ്ട്രയെയും നേരിടുക ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News