ബിഡിജെഎസുമായി സഖ്യത്തിനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; ‘ആര്‍എസ്എസ് നിര്‍മ്മിച്ച സംഘടനയാണ് ബിഡിജെഎസ്’

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍എസ്എസ് നിര്‍മ്മിച്ച സംഘടനയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഐഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

ബിഡിജെഎസ് അടിയന്തിരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബിജെപിയുടെ ജനരക്ഷയാത്രയോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here