അമിത് ഷാ കേരളത്തില്‍ എത്തിയത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍; ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷന്‍

ദില്ലി:കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്ന ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഷാഷകന്‍ പ്രശാന്ത് ഭൂഷന്‍ രംഗത്തെത്തി .

വര്‍ഗ്ഗീയ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തില്‍ എത്തിയത്.

പദയാത്ര രാഷ്ട്രീയ നാടകം

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധനം ആദ്യം ശരിയാക്കട്ടേയെന്നും പ്രശാന്ത ഭൂഷന്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തിനെതിരെ ബി ജെ പി നടത്തുന്ന പ്രചരണം അവസാനിപ്പിക്കണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ബി ജെ പി നടത്തുന്ന പദയാത്ര രാഷ്ട്രീയ നാടകമാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറയുന്നത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിക്കുന്നു.

ക്രമസമാധാന നില അങ്ങേയറ്റം തകരാറിലാണ്.സ്വന്തം സംസ്ഥാനത്തെ പരിതാപകരമായ സ്ഥിതി കാണാതെ കേരളത്തെ കുറ്റപ്പെടുത്തുകയാണ് യോഗി ആദിത്യനാഥ് ചെയ്യുന്നത്.

വര്‍ഗ്ഗീയ ഫാസിസ്റ്റിന്റെ ഭാഷയാണ് യോഗിയുടേതെന്നും പ്രശാന്ത ഭൂഷന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here