കാഴ്ചവിസ്മയങ്ങള്‍ ഒരുക്കി മെഡ്‌ഫെസ്റ്റ് 2017

തിരുവനന്തപുരം: വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ മെഡ്‌ഫെസ്റ്റ് 2017ന് തുടക്കം. മന്ത്രി കടകംപള്ളി സുരേന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ന് മുതല്‍ 11-ാം തീയതി വരെ, രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ നീളുന്ന കാഴ്ചവിസ്മയമാണ് ഒരുക്കിയിരിക്കുന്നത്. മനുഷ്യശരീരത്തെയും വൈദ്യശാസ്ത്രത്തെയും കുറിച്ച് അറിയാനും പൊതുസമൂഹത്തെ പൂര്‍ണആരോഗ്യത്തിലേക്ക് എത്തിക്കുക എന്നതാണ് മെഡ്‌ഫെസ്റ്റിന്റെ ലക്ഷ്യം.

മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ നിര്‍മ്മിച്ച പ്രദര്‍ശനവസ്തുക്കള്‍, വിവിധ വൈദ്യപരിശോധനകള്‍ എന്നിവ മെഡ്‌ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സ് Metanoia 2017ന് മുന്നോടിയായിട്ടാണ് മെഡ്‌ഫെസ്റ്റ് നടക്കുന്നത്.

വിനോദത്തിന് പ്രാധാന്യം നല്‍കികൊണ്ട് ഫണ്‍ഫെയര്‍, ഫുഡ് ഫെസ്റ്റ് എന്നീ കൗതുകമുണര്‍ത്തുന്ന ഇനങ്ങളും മെഡ്‌ഫെസ്റ്റിന്റെ മാറ്റുകൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News