ഗൗരിലങ്കേഷിന്റെ കൊലപാതകികള്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍; അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെന്ന് സൂചന.

പ്രവീണ്‍ ലിംകര്‍, ജയപ്രകാശ്, സാരങ് അകോല്‍ക്കര്‍, രുദ്രപാട്ടീല്‍, വിനയ് പവാര്‍, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരയുന്നത്.

റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

2009ലെ മഡ്ഗോവ് സ്ഫോടനക്കേസില്‍ ലിംകര്‍, ജയപ്രകാശ്, അകോല്‍കര്‍, വിനയ് പവാര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വധക്കേസുകളിലും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഒരേ തരം തോക്ക് ഉപയോഗിച്ചതും കൊലപാതകം നടപ്പാക്കിയ രീതികളും സമാനമാണ്.പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കര്‍ണാടക അഭ്യന്തരമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ വസതിക്ക് മുന്നില്‍ വച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.

ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടത്തിയിരുന്നു. കല്‍ബുര്‍ഗിയെ രണ്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തിയത് പോലെയാണ് ഗൗരിയെ കൊലപ്പെടുത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel