‘ഇതൊന്നുമല്ല പൗരുഷവും വീരത്വവും’; പുതുതലമുറയോട് റിമ

വ്യാജ പ്രെഫൈലുകള്‍ വഴി അശ്ലീല പോസ്റ്റുകള്‍ ഇടുന്നതല്ല, പൗരുഷമെന്നും വീരത്വമെന്നും പുതുതലമുറയ്ക്ക് മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. നല്ലവനൊപ്പം എന്ന ഹാഷ് ടാഗ് സഹിതമാണ് റിമ ഇക്കാര്യങ്ങള്‍ പറയുന്നത്.

റിമയുടെ വാക്കുകള്‍ ഇങ്ങനെ:

ഫെബ്രുവരി 17ന് ക്രൂരമായി ആക്രമിക്കപ്പെട്ട എന്റെ സുഹൃത്ത്, അയച്ചുതന്ന സ്‌ക്രീന്‍ഷോട്ടാണ് ഇത്. അന്ന് മുതല്‍ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും അവള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്.

ചിലര്‍ കാണിക്കുന്ന കൊള്ളരുതായ്മകള്‍ക്ക് എല്ലാ പുരുഷന്മാരും അപമാനിക്കപ്പെടേണ്ടതില്ലെന്ന് അവളോട് പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എതാനും ചിലര്‍ മാത്രമാണ് ഇതിന് കാരണമെന്നും യഥാര്‍ത്ഥ പുരുഷന്‍മാര്‍ക്കൊപ്പം നാം നിലയുറപ്പിക്കണമെന്നും ഞാന്‍ കരുതുന്നു. നാം അവരെ സംരക്ഷിക്കേണ്ട സമയമാണിത്.

പുലിമുരുകന്‍ റിവ്യൂ എഴുതിയ ഒരു സ്ത്രീയെ മോശം വാക്കുകള്‍ കൊണ്ട് ആക്രമിച്ചവര്‍ മോഹന്‍ലാലിനുതന്നെ അപമാനമുണ്ടാക്കി. അതുപോലെ ലിച്ചിയെ ഫേസ്ബുക്ക് ലൈവില്‍ കരയിച്ചവര്‍ മമ്മൂട്ടിക്കും. ഇതാണ് പൗരുഷമെന്നും വീരത്വമെന്നുമുള്ള ധാരണയില്‍ നിന്നും നമ്മുടെ പുരുഷന്മാരെയും പുതിയ തലമുറയെയും സംരക്ഷിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ദിലീപ് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇനിയും അദ്ദേഹത്തിന് കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്നും കരുതുന്നവരില്‍ നിന്ന് നമ്മുടെ യഥാര്‍ഥ പുരുഷന്‍മാരെ സംരക്ഷിക്കുക.

ജയിലിന് പുറത്ത് മധുരം വിതരണം ചെയ്തവരും ഏതാനും വ്യാജ പ്രൊഫൈലില്‍ നിന്ന് കോപ്പി പേസ്റ്റ് വാചകങ്ങള്‍ മെനയുന്ന ഭീരുക്കളും യഥാര്‍ത്ഥ പുരുഷന്‍മാരുടെ ഭാഗമല്ല.- റിമ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News