ശശികലയ്ക്ക് പരോള്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍. അഞ്ചു ദിവസത്തേക്കാണ് ശശികലയ്ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.

അഞ്ചു ദിവസത്തേക്കാണ് പരോള്‍

ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണുന്നതിനാണ് ശശികല പരോളിന് അപേക്ഷിച്ചത്. നേരത്തെ 15 ദിവസം പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശശികല നല്‍കിയ അപേക്ഷ തള്ളിയിരുന്നു.

പിന്നീട് പരോള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തമിഴ്‌നാട് പൊലീസ് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്.

നടപടികള്‍ പൂര്‍ത്തിയാക്കി ശശികല ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News