പാര്‍വ്വതിയുടെ മൊഞ്ച് ബോളിവുഡിലും; ആദ്യ ചിത്രം തീയറ്ററുകളിലേക്ക്; അതും സൂപ്പര്‍ താരത്തിനൊപ്പം

മലയാളികുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. എന്ന് നിന്റെ മൊയ്തീനും ചാര്‍ലിയുമെല്ലാം പാര്‍വതിയ്ക്ക് താരപകിട്ടു നല്‍കിയ ചിത്രങ്ങളായിരുന്നു.

ബോളിവുഡില്‍ അരങ്ങേറ്റം

മലയാളത്തിന് പുറമെയുളള ദക്ഷിണേന്ത്യന്‍ ഭാഷകളിലും മിന്നിതിളങ്ങിയിട്ടുള്ള പാര്‍വ്വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഖരിബ് ഖരിബ് സിങ്‌ലേയെന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവാ ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വ്വതി ബോളിവുഡില്‍ ചുവടുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയനടിയുടെ അഭിനയമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാകും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

നവംബര്‍ 10ന് ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. പാര്‍വ്വതിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News