പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്ന വര്‍ഗീയശക്തികളെയാണെന്ന് വിഎസ്; ‘വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ’

തിരുവനന്തപുരം:പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, മതത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്ന വര്‍ഗീയശക്തികളെയാണെന്ന് വിഎസ് അച്യുതാനന്ദന്‍. മാതൃഭൂമി ദിനപത്രത്തിലെഴുതിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതന്ത്രം എന്ന ലേഖനത്തിലാണ് വിഎസ് ഇക്കാര്യം പറയുന്നത്.

ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവളുടെ നാളത്തെ വിശ്വാസം, അവള്‍ നാളെ സ്വീകരിക്കട്ടെ എന്നും വിഎസ് അഭിപ്രായപ്പെട്ടു.

വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ഘര്‍ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണ്.

ഘര്‍ വാപ്പസി എന്ന പേരിട്ടും മാതാപിതാക്കളെ സ്വാധീനിച്ചും ഇതിന് ന്യായീകരണമൊരുക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നും വിഎസ് പറയുന്നു.

ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും ചില വര്‍ഗീയ സംഘടനകള്‍ രംഗത്ത് വരികയാണ്. ഇവര്‍ നമ്മുടെ മതേതര സമൂഹത്തിലേക്ക് വിഷം പടര്‍ത്തുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്.

മതം അടിസ്ഥാനമാക്കി വിഭജനം നടന്നാലെ രണ്ടുകൂട്ടര്‍ക്കും നിലനില്‍പ്പുളളൂ. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ അവര്‍ രണ്ടുകൂട്ടരും വിജയികളാണ്.

ഈ വിഷസര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിയണം. ഒറ്റപ്പെടുത്തണം. ഹാദിയയുടെ അച്ഛന് മതവിശ്വാസമില്ലാത്തതാണ് പ്രശ്‌നമെന്നാണ് പുതിയ കണ്ടുപിടുത്തമെന്നും വിഎസ് ലേഖനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News