ലാഹോര്‍: പാക്കിസ്ഥാനിലെ ഫത്തേപുർ ദർഗയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കടന്നു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ശക്തമായ നടപടിയുണ്ടാകും
ഫത്തേപുർ ദർഗയിലേക്കു കടക്കാൻ ശ്രമിക്കവെയായിരുന്നു ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയിൽ പ്രാർഥനകൾക്കായി നിരവധി ആളുകൾ എത്തിയിരുന്ന സമയത്തായിരുന്നു സ്ഫോടനമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ. ചാവേർ ആക്രമണം ബലൂച് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണകൂടം പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here