കൗമാര ലോകകപ്പ് ഇന്ത്യന്‍ കാല്‍പന്തുകളിയില്‍ എന്ത് മാറ്റമുണ്ടാക്കും; പീപ്പിള്‍ ടിവിയോട് പ്രതീക്ഷകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഇതിഹാസതാരം ഐഎം വിജയന്‍

ദില്ലി; അണ്ടര്‍ 17 ഫുട്ബോള്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐഎം വിജയന്‍. കേരളത്തില്‍ ഇന്ത്യയുടെ കളിയില്ലാത്തത് നിരാശപ്പെടുത്തിയെും ഐഎം വിജയന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു

ഇന്ത്യയുടെ ചരിത്രത്തിലേക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐഎം വിജയന്‍.

വിദേശ രാജ്യങ്ങളിലുള്‍പ്പെടെ പരിശീലനം നടത്തിയ ടീമിന് പ്രകടന മികവ് കാണാനാകുമെന്നും, ഇന്നത്തെ മത്സരത്തില്‍ യുഎസിനെതിരെ മികച്ച കളിപുറത്തെടുക്കാനാകുമെന്നും ഐഎം വിജയന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ആരാധകരുടെ ആവേശം

ലൂയിസ് നോര്‍ എന്ന കോച്ചിന്റെ കീഴില്‍ പക്വതയാര്‍ന്ന പ്രകടനമാണ് ടീമിന്റേതെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്ബോള്‍ ആരാധകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കൊച്ചിയിലും കൊല്‍ക്കത്തയിലും ഇന്ത്യയുടെ കളികളില്ലെതിന്റെ നിരാശയും ഐഎം വിജയന്‍ പങ്കുവെച്ചു.

ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കുതിന്റെ പ്രതീക്ഷകള്‍ വാനോളമാണ് മുന്‍ ഇന്ത്യന്‍ നായകന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News