മലര്‍ മിസും മേരിയും സെലിനും വീണ്ടും ഒരു ചിത്രത്തില്‍; നായകന്‍ തമിഴിന്റെ ഈ സൂപ്പര്‍താരം

മലര്‍മിസും മേരിയും സെലിനും വീണ്ടും  ഒരു ചിത്രത്തില്‍ ഒരുമിക്കുന്നു. ഇത്തവണ മൂവരുടെയും നായകനാകുന്നത് നിവിന്‍ പോളിയല്ല. നായകന്‍ തമിഴിന്റെ സൂപ്പര്‍ താരം ധനുഷ്.

ചിത്രീകരണം ഉടന്‍ ആരംഭിക്കും

പുതി യ ചിത്രം മാരി 2വിലാണ്പ്രേമം നായികമാര്‍ സായിപല്ലവിയും മെഡോണയും അനുപമയും ധനുഷിന്റെ നായികമാരാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും .

ചിത്രത്തില്‍ ടൊവീനോയാണ് ധനുഷിന്റെ വില്ലനായെത്തുന്നത്.2015ല്‍ റിലീസായ മാരിയില്‍ വി-ജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രേന്റെ പ്രേമത്തിലൂടെ നിവിന്‍ പോളിയുടെ നായികമാരായാണ് മൂവരും സിനിമാലോകത്തിലേക്ക് എത്തിയത്.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മൂവരും അന്യ ഭാഷകളിലും കത്തി നില്‍ക്കുകയാണ്. മാരി 2 വിന്റെ പുതിയ വിശേഷങ്ങള്‍ സംവിധായകന്‍ ബാലാജി മോഹനാണ് പുറത്തു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News