ദില്ലി: കൗമാര പോരിന്റെ കിക്കോഫിന് ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് 5 മണിക്കാണ് ഉദ്ഘാടന മത്സരം. ശക്തമായ സുരക്ഷയാണ് സ്റ്റേഡിയത്തില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 5 മണിക്കാണ് അണ്ടര്‍ 17 വേള്‍ഡ് കപ്പ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിനായി സ്റ്റേഡിയം പൂര്‍ണ സജ്ജമായിട്ടുണ്ട്.

ഉദ്ഘാടന മാമാങ്കം

ആദ്യ മത്സരത്തില്‍ ഘാന കൊളംബിയയെ നേരിടും. രണ്ടാം മത്സരത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുക. യുഎസാണ് ഇന്ത്യയുടെ എതിരാളികള്‍.

8 മണിക്കാണ് ഇന്ത്യ യുഎസ് പോരാട്ടം. വിദേശ രാജ്യങ്ങളിലുള്‍പ്പടെ നടത്തിയ പരിശീലനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. അതേ സമയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.