സ്‌കോഡ കോഡിയാക് ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും

ഇന്ത്യന്‍ വാഹന വിപണയില്‍ ശ്രദ്ധേയമായ മുന്നേറ്റം ലക്ഷ്യമിട്ടാണ് സ്‌കോഡ പ്രീമിയം എസ്‌യുവി കോഡിയാകുമായെത്തിരിക്കുന്നത്. ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ വലിയ പ്രതീക്ഷയാണ് കോഡിയാകില്‍ വെച്ചുപുലര്‍ത്തുന്നത്.

ഡീസല്‍ എന്‍ജിന്‍ മോഡലാണ് ഇന്ത്യയില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിഷന്‍ എസ് കണ്‍സപ്റ്റ് അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന വാഹനത്തില്‍ അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, റഡാര്‍ അസിസ്റ്റ് സഹിതം എമര്‍ജന്‍സി ഓട്ടോ ബ്രേക്കിങടക്കമുള്ള സവിശേഷതകളുണ്ട്.

അഞ്ച് ലക്ഷത്തില്‍ താ‍ഴെ

രണ്ടു ലീറ്റര്‍ ശേഷിയുള്ള നാലു സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 147 ബി എച്ച് പി കരുത്തുപകരും. 4.49 ലക്ഷം രൂപയാണ് കോഡിയാക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂമിലെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here