കോണ്‍ഗ്രസിന്‍റെ രാപ്പകൽ സമരം; കള്ള് കുടി സമരമായി; വീഡിയോ പുറത്ത്

ആലപ്പു‍ഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാപകല്‍ സമരം നടന്നത്. എന്നാൽആലപ്പുഴയിൽ നടന്ന സമരം രാപ്പകൽ കള്ളുകുടി സമരമായ് മാറി.

ബാറിനു മുന്നിൽ സമരപന്തൽ കെട്ടിയതാണ് പ്രവർത്തകർക്ക് ആവേശം പകർന്നത്. രാത്രായെന്നോ പകലെന്നോ ഇല്ലാതെയാണ് ആവേശം നഷ്ടപ്പെടുന്നതനുസരിച്ച് സമരക്കാർ ബാറിലെത്തിയത്.

സുധീരന്‍ വിഭാഗത്തിന്‍റെ പരാതി

നേരത്തെ ബാറിനു മുന്നിൽ പന്തൽ കെട്ടിയതിനെതിരെ സുധിരൻവിഭാഗം പരാതിപറഞ്ഞെങ്കിലും പ്രയോജനം ഉണ്ടായില്ല.

രാപ്പകൽ സമരത്തിൻ പന്തൽ നിറയണമെങ്കിൽ സമരക്കാർക്ക് ആവേശം വേണമെന്നാണ് നേതാക്കൾ പറയുന്നത്. അതിനാണ് ആവേശം വേണ്ടുവോളമുള്ള ബാറിനു മുന്നിൽ സമര പന്തൻ കെട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News