മൂന്നാം തവണ പിച്ചിയപ്പോയാണ് പ്രതികരിച്ചത്; ആള്‍ക്കൂട്ടങ്ങളുടെ പെരുമാറ്റം മോശമാകാറുണ്ട്; പ്രതികരണവുമായി ടൊവീനോ ജെ ബി ജംഗ്ഷനില്‍

തിരുവനന്തപുരം: മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ഗോദയുടെ വിജയവും തരംഗത്തിന്റെ മുന്നേറ്റവും ടൊവിനോയെ താരമാക്കുകയാണ്.

അതിനിടയിലാണ് തരംഗത്തിന്റെ വിജയമധുരം നുകര്‍ന്നും വിശേഷങ്ങള്‍ പങ്കുവെച്ചും ടൊവിനോ ജെ ബി ജംഗ്ഷനിലെത്തിയത്.

വിവാദവിഷയങ്ങളിലടക്കം താരം നിലപാട് വ്യക്തമാക്കി. ആള്‍ക്കുട്ടത്തിലുള്ളവരെല്ലാം ആരാധകരാകണമെന്നില്ലെന്നും ചിലരുടെ പെരുമാറ്റം പലപ്പോഴും മോശമാകാറുണ്ടെന്നും ടൊവിനോ തുറന്നുപറഞ്ഞു.

ആള്‍ക്കൂട്ടത്തോട് മോശമായി പെരുമാറേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും യുവനടന്‍ വിശദീകരിച്ചു. ആയിരം പേരോളമുള്ള ഒരു കൂട്ടത്തിന് നടുവില്‍ നിന്ന് കേക്ക് മുറിക്കുമ്പോഴായിരുന്നു സംഭവം.

മൂന്നാം തവണയും പിച്ചി

കേക്ക് മുറിക്കുന്നതിനിടെ ഒരാള്‍ പിച്ചി. അയാള്‍ തന്നെ വീണ്ടും പിച്ചി. മൂന്നാമത്തെ തവണയും ഉപദ്രവിച്ചപ്പോഴാണ് താന്‍ പ്രതികരിച്ചത്. തമിഴില്‍ തെറിയല്ലാത്ത വാക്കുപയോഗിച്ചുകൊണ്ട് നല്ല നാടന്‍ ഭാഷയില്‍ ആരാടാ പിച്ചിയതെന്ന് ചോദിച്ചതെന്നാണ് ചോദിച്ചതെന്നും ടൊവിനോ വിവരിച്ചു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഇങ്ങോട്ട് മോശമായി പെരുമാറിയ ഒരാളോട് മാത്രമാണ് താന്‍ ആരാടാ എന്ന് ചോദിച്ചത്. ബാക്കി മുഴുവന്‍ പേരോടും താന്‍ നന്നായി തന്നെയാണ് പെരുമാറിയതെന്നും ടൊവിനോ വ്യക്തമാക്കി.

അടി കൊള്ളുന്നവര്‍ക്കേ അതിന്റെ വേദന മനസ്സിലാകുവെന്നും കണ്ട് നില്‍ക്കുന്നവര്‍ക്ക് അതറിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News