അബുദാബിയില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യസമ്മാനം

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് സമ്മാനം. മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഒരു കോടി 75 ലക്ഷം (പത്ത് ലക്ഷം ദിര്‍ഹം) വീതം സമ്മാനം അടിച്ചത്.

കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല

അഭയകുമാര്‍ വെണ്ണാറത്തില്‍ കൃഷ്ണന്‍, സുന്ദരന്‍ നാലാം കണ്ടത്തില്‍, ഷറഫുദ്ദീന്‍ തറക്കവീട്ടില്‍ സൈനുദ്ദീന്‍ എന്നിവരാണ് ഭാഗ്യവാന്മാരായ മലയാളികള്‍. ബാക്കി ആറ് പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരു ഫിലിപ്പിനോയ്ക്കും കനേഡിയനും ഇതേ സമ്മാനം ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന ബിഗ് 10 മില്ലേനിയര്‍ നറുക്കെടുപ്പിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. വിജയികളായ മലയാളികളടക്കമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ എറണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാനേക്കുടി മാത്യു വര്‍ക്കി (58) ക്ക് 12.2 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

കൂടാതെ ഇതിന് മുന്‍പ് നടന്ന നറുക്കെടുപ്പില്‍ കോടിപതിയായവരില്‍ കൂടുതലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചു.

ഓഗസ്റ്റില്‍ കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാന്‍. അതിന് മുന്‍പ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 1.8 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം)യും സമ്മാനമായി ലഭിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളം നറുക്കെടുപ്പിലും മലയാളികളാണ് കൂടുതലും വിജയികളായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News