നല്ല നാളെയ്ക്ക് വേണ്ടി ഒത്തൊരുമിച്ച് എംഎല്‍എയും കളക്ടറും; നീര്‍ത്തട സംരക്ഷണയാത്രയില്‍ കണ്ണികളായി ഐബി സതീഷും വാസുകിയും

തിരുവനന്തപുരം: ജലസമൃദ്ധമായ നല്ല നാളെയ്ക്ക് വേണ്ടി നീര്‍ത്തട സംരക്ഷണയാത്രയുമായി എംഎല്‍എയും ജില്ലാ കളക്ടറും. തിരുവനന്തപുരം കാട്ടാക്കട പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് ഐബി സതീഷ് എംഎല്‍എയും കളക്ടര്‍ വാസുകിയും നീര്‍ത്തട സംരക്ഷണയാത്രയില്‍ കണ്ണികളായത്.

കല്ലുവരമ്പിലാണ് നീര്‍ത്തട സംരക്ഷണയാത്ര അവസാനിച്ചത്

കാട്ടാക്കട പഞ്ചായത്തിലെ കടുവാക്കുഴിയില്‍ നിന്നാരംഭിച്ച് മലയിന്‍കീഴ് പഞ്ചായത്തിലെ കല്ലുവരമ്പിലാണ് നീര്‍ത്തട സംരക്ഷണയാത്ര അവസാനിച്ചത്. മച്ചേല്‍ തോടിന്റെ അഞ്ചര കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് യാത്രാംഗങ്ങള്‍ ജലസംരക്ഷണ സന്ദേശം പ്രചരിപ്പിച്ചു.

ജലസമൃദ്ധമായ നല്ല നാളെയ്ക്ക് വേണ്ടി സംഘടിപ്പിച്ച നീര്‍ത്തട സംരക്ഷണയാത്രയില്‍ കാട്ടാക്കട MLA ഐബി സതീഷും ജില്ലാ കളക്ടര്‍ ഡോ. വാസുകിയും പങ്കാളികളായി.

മച്ചേല്‍ തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നുള്ളത് എംഎല്‍എ നേരിട്ട് മനസ്സിലാക്കി. യാത്ര ആരംഭിച്ചതു മുതല്‍ അവസാനിക്കുന്നതുവരെയുള്ള പ്രദേശങ്ങളെ വിവിധ പോയിന്റുകളായി തിരിച്ചിരുന്നു. ഇവിടങ്ങളില്‍ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, എസ്പി സി കേഡറ്റുകള്‍ എന്നിവര്‍ തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കടുവാക്കുഴി മുതല്‍ കല്ലുവരമ്പുവരെയുള്ള പ്രദേശത്തെ തോടിന്റെ തീരത്ത് തൈ നട്ടു കൊണ്ടാണ് കളക്ടറും ജനപ്രതിനിധികളും യാത്ര നയിച്ചത്. മണ്ഡലത്തില്‍ മറ്റ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും വരും ദിവസങ്ങളില്‍ നീര്‍ത്തട സംരക്ഷണയാത്ര സംഘടിപ്പിക്കാനാണ് ജനപ്രതിനിധികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News