ആവേശം ആകാശത്തോളം; കൗമാര ലോകകപ്പിലെ ആദ്യ ജയം ഘാനയ്ക്ക്; ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കിയും ന്യൂസിലാന്‍ഡും സമനിലയില്‍ പിരിഞ്ഞു

ദില്ലി: ഇന്ത്യന്‍ മണ്ണില്‍ വിരുന്നെത്തിയ കൗമാര ലോകകപ്പിന് ആവേശകരമായ തുടക്കം. ഉദ്ഘാടന മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആദ്യ ജയം ഘാന സ്വന്തമാക്കി.

ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കിയും ന്യൂസിലാന്‍ഡും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. 18 ാം മിനിട്ടില്‍ അഹമ്മദിലൂടെ തുര്‍ക്കിയാണ് ലോകകപ്പിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

സമനില ഗോളുമായി മാത്ത

പൊരുതികളിച്ച ന്യൂസിലാന്‍ഡ് ആദ്യ പകുതിക്ക് ശേഷം തിരിച്ചടിച്ച് സമനില നേടുകയായിരുന്നു. 58ാം മിനിട്ടില്‍ മാക്‌സ് മാത്തയാണ് കിവീപ്പടയ്ക്കായി വല ചലിപ്പിച്ചത്.

അതേസമയം ഘാനയും കൊളംബിയയുമായുള്ള രണ്ടാം മത്സരം അത്യന്തം ആവേശകരമായിരുന്നു. ആഫ്രിക്കന്‍ ശക്തികളും ലാറ്റിനമേരിക്കന്‍ ശക്തികളും തമ്മിലുള്ള മത്സരം പോരാട്ടവീര്യം കൊണ്ട് കൂടി ശ്രദ്ധേയമായി.

ഇരുടീമുകളും ജയത്തിനായി പോരാടിയെങ്കിലും ജയം ഘാനയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ആദ്യം ജയം കൂടിയാണ് ഘാന സ്വന്തമാക്കിയത്.

39ാം മിനിട്ടില്‍ സാദിഖ് ഇബ്രാഹിമാണ് ആഫ്രിക്കന്‍ ശക്തികളുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News